Share this Article
News Malayalam 24x7
സംസ്ഥാനത്തിന് അടിയന്തര രക്ഷാ പാക്കേജ് വേണമെന്ന് സുപ്രീംകോടതി
The Supreme Court said that the state needs an emergency rescue package

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര തീരുമാനത്തിനെതിരായ കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സംസ്ഥാനത്തിന് അടിയന്തര രക്ഷാ പാക്കേജ് വേണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

രക്ഷാ പാക്കേജില്‍ എത്ര തുക വരെ അനുവദിക്കാമെന്ന് കേന്ദ്രം കോടതിയെ ഇന്ന് അറിയിക്കും. രാവിലെ 10.30ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍.വെങ്കിട്ടരാമനാണ് കേന്ദ്ര നിലപാട് അറിയിക്കുക. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുള്ള കേരളത്തിന് 10 ദിവസം പിടിച്ചുനില്‍ക്കാന്‍ പ്രത്യേക രക്ഷാ പാക്കേജ് നല്‍കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories