മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി അടുത്തിരിക്കെ കോണ്‍ഗ്രസില്‍ വിമതര്‍ക്കെതിരെ നടപടി. 28 വിമത സ്ഥാനാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനത്തിന്റെ പേരിലാണ് നടപടി. ആറ് വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍.
മഹാ വികാസ് അഘാഡി സഖ്യത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ 22 മണ്ഡലങ്ങളിലാണ് കോൺഗ്രസ് വിമതര്‍ പോരിനിറങ്ങിയിരിക്കുന്നത്.
സംസ്ഥാന ചുമതലയുള്ള രമേശ് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരമാണ് തീരുമാനം. രാംടെക് മണ്ഡലത്തില്‍ മത്സരിക്കുന്ന മുന്‍ മന്ത്രി രാജേന്ദ്ര മുലക് അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി.