Share this Article
News Malayalam 24x7
രാത്രി ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവേ നടി ഊര്‍മിള കോട്ടാരെയുടെ കാര്‍ പാഞ്ഞുകയറി ഒരാള്‍ കൊല്ലപ്പെട്ടു; നടിക്കും പരിക്ക്
വെബ് ടീം
posted on 28-12-2024
1 min read
URMILA ACTRESS

മുംബൈ: മറാത്തി നടി ഊര്‍മിള കോട്ടാരെയുടെ കാര്‍ പാഞ്ഞുകയറി ഒരു മരണം.അപകടത്തിൽ  ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈയിലെ കന്ദിവലിയില്‍ മെട്രോയുടെ നിര്‍മാണപ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളിലൊരാളാണ് കൊല്ലപ്പെട്ടത്. 

അപകടത്തില്‍ നടിക്കും ഡ്രൈവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അപകടം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ച അര്‍ധരാത്രി നടി ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ പോയസര്‍ മെട്രോ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോ ജീവനക്കാരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories