Share this Article
KERALAVISION TELEVISION AWARDS 2025
റെയില്‍വെ ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനം ബോണസായി നല്‍കാന്‍ തീരുമാനം
railway station

രാജ്യത്തെ റെയില്‍വെ ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനം ബോണസായി നല്‍കാന്‍ തീരുമാനം. ഉല്‍പ്പാദനക്ഷമതയുമായി ബന്ധപ്പെട്ടാണ് ഇത്രയും തുക ലഭിക്കുക.  രണ്ടര മാസത്തിലേറെ വരുന്ന ശമ്പളമാണ് ഇതിലൂടെ ജീവനക്കാര്‍ക്ക് ലഭിക്കുക.

രാജ്യത്ത് 11.72 ലക്ഷത്തോളം പേര്‍ റെയില്‍വെയില്‍ ജീവനക്കാരാണെന്നാണ് വിലയിരുത്തല്‍. ഇവര്‍ക്ക് ബോണസ് നല്‍കാനായി 2,028.57 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories