പാതിവില തട്ടിപ്പ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തൊടുപുഴ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഇരകള്‍ക്ക് പണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മാര്‍ച്ച്. ആക്ഷന്‍ കൗണ്‍സില്‍ രക്ഷാധികാരി ബേസില്‍ ജോസഫ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളില്‍ നിന്ന് പണം നഷ്ടപ്പെട്ടവരും പൊതു പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തു. CBI പോലുള്ള പ്രത്യേക അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തണമെന്നും പണം എങ്ങോട്ട് പോയെന്ന് കണ്ടെത്തണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.