Share this Article
ഫ്‌ളാറ്റിന്റെ മൂന്നാംനിലയില്‍നിന്ന് വീണ് മലയാളി വിദ്യാര്‍ഥിനി മരിച്ചു; ദാരുണസംഭവം ബെംഗളൂരുവില്‍
വെബ് ടീം
posted on 02-09-2025
1 min read
ANVITHA

ബെംഗളൂരു: ഫ്‌ളാറ്റിന്റെ മൂന്നാം നിലയിലെ മട്ടുപ്പാവില്‍നിന്ന് വീണ് മലയാളി വിദ്യാര്‍ഥിനി മരിച്ചു. ബെംഗളൂരു വൈറ്റ്ഫീല്‍ഡ് സൗപര്‍ണിക സരയുവില്‍ താമസിക്കുന്ന കണ്ണൂര്‍ മൊകേരി വെള്ളങ്ങാട് 'വൈറ്റ് ഹൗസി'ല്‍ രാജേഷിന്റെയും വിനിയുടെയും മകള്‍ അന്‍വിതാ രാജേഷാണ്(18) മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം.ബെംഗളൂരു ക്രൈസ്റ്റ് കോളേജ് ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ നാട്ടിലേക്കു കൊണ്ടുപോയി. സഹോദരന്‍: അര്‍ജുന്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories