ശബരിമല സ്വർണ്ണക്കവർച്ച കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ച് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത്.തനിക്കെതിരെ കൈയിലുണ്ടെന്ന് പറയുന്ന തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ ധൈര്യമുണ്ടെങ്കിൽ വി.ഡി. സതീശൻ തയ്യാറാകണമെന്നാണ് കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടത്. "കോടതിയും ജനങ്ങളും കാണട്ടെ" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിസ്ഥാനത്തുള്ള മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെയും, ശ്രീകുമാരിയെയും മുൻ ജഡ്ജിമാരെയും അറസ്റ്റ് ചെയ്യണമെന്നും, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ ശ്രീധരൻ മുന്നോട്ട് കൊണ്ടുവന്നെന്നും സതീശൻ ആരോപിച്ചിരുന്നു.നേരത്തെ വി.ഡി. സതീശനെതിരെ കടകംപള്ളി സുരേന്ദ്രൻ മാനനഷ്ടക്കേസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വെല്ലുവിളിയുമായി അദ്ദേഹം എത്തിയിരിക്കുന്നത്.