കോണ്‍ഗ്രസ് എംപി ശശി തരൂരും നേതൃത്വവും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നു. തരൂരിന്റെ മോദി സ്തുതിയില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയിലാണ്. തരൂരുമായി ചര്‍ച്ചയില്ലെന്ന് നേതൃത്വം വ്യക്തമാക്കി. അതിനിടെ ശശി തരൂരിന്റെ മോദി സ്തുതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി വിമര്‍ശനം കടുപ്പിച്ചു. പ്രധാനമന്ത്രിയെ പ്രശംസിച്ചതിലൂടെ തരൂര്‍ ലക്ഷ്യമിട്ടത് രാഹുല്‍ ഗാന്ധിയെയെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. മോദിയുടെ വിദേശനയം സ്വീകാര്യമല്ലെന്നാണ് രാഹുലിന്റെ നിലപാട്. എന്നാല്‍ മോദിയുടെ നയം ലോക വേദികളിലെ ഇന്ത്യയുടെ സ്വത്തെന്ന് തരൂര്‍ സമ്മതിച്ചു. രാഹുലിന്റെ നയങ്ങള്‍ക്ക് സ്വന്തം പാര്‍ട്ടിയില്‍ പോലും സ്വീകാര്യതയില്ലെന്നും ബിജെപി വ്യക്തമാക്കി.