Share this Article
KERALAVISION TELEVISION AWARDS 2025
'കെ റെയില്‍ ഒരിക്കലും വരില്ല, ഉപേക്ഷിച്ചെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ ബദല്‍ പദ്ധതി കേന്ദ്രവുമായി ചര്‍ച്ച ചെയ്യാം'
വെബ് ടീം
posted on 22-03-2025
1 min read
e sreedharan

പാലക്കാട്: കെ റെയില്‍ പദ്ധതി വരില്ലെന്നും അതിനായി കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും അനുമതി നല്‍കില്ലെന്നും മെട്രോമാനും ബിജെപി നേതാവുമായ ഇ ശ്രീധരന്‍. കെ റെയില്‍ ഉപേക്ഷിച്ചുവെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ കേന്ദ്രവുമായി ബദല്‍ പദ്ധതിക്ക് ബന്ധപ്പെട്ട് സംസാരിക്കാന്‍ തയ്യാറാണെന്നും ശ്രീധരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.പദ്ധതിക്ക് ഒരു കാരണവശാലും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ബദല്‍ പദ്ധതിക്കായുള്ള പ്രൊപ്പോസല്‍ കൊടുത്തിട്ടുണ്ട്. ആ പ്രൊപ്പോസല്‍ സംസ്ഥാന സര്‍ക്കാരിന് ഇഷ്ടമായി. മുഖ്യമന്ത്രിയുമായി ആ പ്രൊപ്പോസല്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. അത് നടപ്പില്‍ വരുത്താനുള്ള ആലോചനയിലാണ് ഇപ്പോള്‍.കെ റെയിലിനെക്കാള്‍ വളരെ ഉപകാരമുള്ള പദ്ധതിയാണ് പുതിയത്. ബദല്‍ പദ്ധതി ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതല്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ ഒരു ഡീറ്റേയില്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കണം. ഡിഎംആര്‍സിയെ കൊണ്ട് പദ്ധതി നടപ്പാക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. കാരണം അതുപോലൊരു പ്രോജക്ട് അവര്‍ മുമ്പ് തയ്യാറാക്കിയിട്ടുണ്ട്. അവരുടെ കൈയില്‍ എല്ലാ ഡാറ്റകളും ഉണ്ടെന്ന് ശ്രീധരന്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories