സംസ്ഥാനത്ത് ഇന്നും മഴ തുടരും. കോഴിക്കോട്, വയനാട് ജില്ലകൾക്ക് ഇന്ന് അതിതീവ്രമഴ മുന്നറിയിപ്പ്. 9 ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടും 3 ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകൾക്കാണ് ഓറഞ്ച് അലർട്ട് . തിരുവനന്തപുരത്തെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നു. ഈ മാസം 31 വരെ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. നാളെ പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകൾ റെഡ് അലർട്ട്.