Share this Article
News Malayalam 24x7
ട്രെയിൻ യാത്രക്കാർക്ക് റെയിൽവേയുടെ ഓഫർ; റെയിൽ വൺ വഴി ജനറൽ ടിക്കറ്റെടുത്താൽ 3 ശതമാനം ഇളവ്
വെബ് ടീം
posted on 14-04-2026
1 min read
railone

ന്യൂഡൽഹി: റെയിൽ വൺ (RailOne) ആപ്പ് വഴി ബുക്ക് ചെയ്യുന്ന അൺറിസർവ്‍ഡ് ടിക്കറ്റുകൾക്ക് 3 ശതമാനം ഇളവ് നൽകുമെന്ന് റെയിൽവേ. ഈ ഓഫർ 2026 ജൂലൈ 14 വരെ മാത്രമാണ് ലഭ്യമാകുക. യുപിഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ പേയ്മെന്റ് മാർഗങ്ങൾ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്താൽ മാത്രമേ ഈ ഇളവ് ലഭ്യമാകൂ.

ക്യാഷ് ഇടപാടുകൾക്ക് ഈ ആനുകൂല്യം ലഭ്യമല്ലെന്നും റെയിൽവേയുടെ അറിയിപ്പുണ്ട്.രാജ്യമാകെ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും  യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം.

ഈ പദ്ധതി ദിവസേന യാത്ര ചെയ്യുന്നവർക്ക് ഏറെ സഹായകമാകുമെന്നും സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കാൻ സഹായിക്കുമെന്നും റെയിൽവേ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories