 
                                 
                        സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 12 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  മഴ മുന്നറിയിപ്പ്  നൽകി. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംത്തിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.
നാളെ നാല് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകൾക്ക് ആണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർഗോഡ് എന്നിങ്ങനെ അഞ്ച് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഫിൻജാൽ ചുഴലിക്കാറ്റിന്റെ പ്രഭാവമാണ് കേരളത്തിൽ മഴ ശക്തിപ്പെടാൻ കാരണം.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    