Share this Article
News Malayalam 24x7
ഗാസയില്‍ രണ്ടാം ഘട്ട പോളിയോ വാക്‌സിനേഷന്‍ യജ്ഞം ഇന്ന്
polio vaccination

ഗാസയില്‍ രണ്ടാം ഘട്ട പോളിയോ വാക്‌സിനേഷന്‍ യജ്ഞം ഇന്ന്. രണ്ടാഴ്ചയ്ക്കുള്ളില്‍ പത്ത് വയസ്സില്‍ താഴെയുള്ള 6 ലക്ഷത്തോളം കുട്ടികളിലേക്ക് വാക്‌സിന്‍ എത്തിക്കാനാണ് ലോകാരോഗ്യസംഘടന ലക്ഷ്യമിടുന്നത്.

യൂനിസെഫും ലോകാരോഗ്യസംഘടനയും ചേര്‍ന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സികള്‍ വഴിയാണ് പോളിയോ വാക്‌സിന്‍ നല്‍കുന്നത്. സെപ്റ്റംബര്‍ 1 മുതല്‍ 12 വരെയാണ് ആദ്യഘട്ട വാക്‌സിനേഷന്‍ നടന്നത്.

വാക്‌സിന്‍ നല്‍കുന്നതിനായി ദിവസവും രാവിലെ 6 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ വെടിനിര്‍ത്തലും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ യുദ്ധം കൂടുതല്‍ വ്യാപിച്ച സാഹചര്യത്തില്‍ രണ്ടാം ഘട്ടം പോളിയോ വാക്‌സിനേഷന്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി റീക്ക് പെപ്പര്‍കോണ്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories