ഇന്ത്യാ-പാക് വെടിനിര്‍ത്തലിന് പിന്നാലെ പാക്‌സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ നേതൃത്വത്തില്‍ കറാച്ചിയില്‍ റാലി. പാക് സൈനിക വേഷം ധരിച്ച് ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചായിരുന്നു റാലി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു റാലി. അഫ്രീദിയെ പരിഹസിച്ചും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ നിറയുന്നുണ്ട്. പാകിസ്ഥാന്റെ കീഴടങ്ങൽ അഫ്രീദി ആഘോഷിക്കുകയാണെന്നും 11 വ്യോമതാവളങ്ങൾ ഇന്ത്യ തകർത്തത് അഫ്രീദി അറിഞ്ഞിട്ടില്ലെന്നുമാണ് പരിഹാസം. ഷാഹിദ് അഫ്രീദിയുടെ യുട്യൂബ് ചാനല്‍ ഇന്ത്യ നിരോധിച്ചിരുന്നു.