യുക്രൈനുമായി താല്‍ക്കാലിക വെടിനിര്‍ത്തലിന് തയ്യാറെന്ന് റഷ്യ. വ്യവസ്ഥകള്‍ക്ക് വിധേയമായി വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ തയ്യാറാണെന്ന് പ്രസിഡന്റ് പുടിന്‍ സൂചന നല്‍കി. വെടിനിര്‍ത്തല്‍ സന്നദ്ധത റഷ്യ അമേരിക്കയെ അറിയിച്ചു. സമാധാന കരാറിന് അമേരിക്ക യുക്രൈനുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിനിടെയാണ് റഷ്യയുടെ നീക്കം. യുദ്ധത്തെ തുടര്‍ന്ന് റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ലഘൂകരിക്കാനും അമേരിക്ക നീക്കം തുടങ്ങി. യുക്രൈനുമായുള്ള ചര്‍ച്ചകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും വാഷിംഗ്ടണിലെത്തുമാണ് റിപ്പോര്‍ട്ട്.