Share this Article
News Malayalam 24x7
"സിനിമയിലെ നല്ല ആണ്‍കുട്ടികള്‍ക്ക് പോലും മറ്റൊരു മുഖമുണ്ട്"
Soumya Sadanandan

നടിയോടുള്ള മോശം പെരുമാറ്റത്തെ എതിര്‍ത്തതിന് സിനിമയില്‍ വിലക്ക് നേരിട്ടെന്ന് സൗമ്യ സദാനന്ദന്‍. സമൂഹമാധ്യമത്തിലാണ് സൗമ്യയുടെ വെളിപ്പെടുത്തല്‍.ഹേമകമ്മിറ്റിക്ക് നല്‍കിയ വിവരങ്ങളാണ് സൗമ്യ പങ്കുവച്ചത്.

സിനിമയിലെ നല്ല ആണ്‍കുട്ടികള്‍ക്ക് പോലും മറ്റൊരു മുഖമുണ്ടെന്നും തന്റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹ നിര്‍മാതാവും ചേര്‍ന്ന് എഡിറ്റ് ചെയ്‌തെന്നും സൗമ്യ ആരോപിച്ചു.

ആദ്യ സിനിമയ്ക്ക്  ശേഷം മറ്റ് പ്രോജക്ടുകളുമായി നിര്‍മാതാക്കള്‍ സഹകരിച്ചില്ലെന്നും സംവിധായിക പറഞ്ഞു. കുഞ്ചാക്കോ ബോബന്‍ നായകനായ മാംഗല്യം തന്തുനാനേ സിനിമയുടെ സംവിധായികയാണ് സൗമ്യ സദാനന്ദന്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories