Share this Article
Union Budget
ഫാമിന് തീപിടിച്ചു; 2,720 കോഴിക്കുഞ്ഞുങ്ങൾ ചത്തു, അഞ്ച് ലക്ഷത്തിന്റെ നഷ്ടമെന്ന് ഉടമ
വെബ് ടീം
11 hours 57 Minutes Ago
1 min read
poultry

അ​ല​ന​ല്ലൂ​ർ: എ​ട​ത്ത​നാ​ട്ടു​ക​ര മു​ണ്ട​ക്കു​ന്നി​ൽ കോ​ഴി ഫാ​മി​ന് തീ​പി​ടി​ച്ച് അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം. 2720 കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ ച​ത്തു. ക​ല്ലാ​യി ഷ​മീ​റി​ന്റെ കോ​ഴി ഫാ​മി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണം. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ര​ണ്ട​ര​ക്കാ​ണ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ ഫാ​മി​ൽ ഇ​റ​ക്കി​യ​ത്. രാ​വി​ലെ തീ​റ്റ​യും വെ​ള്ള​വും ന​ൽ​കി ഫാം ​ഉ​ട​മ വീ​ട്ടി​ലേ​ക്ക് പോ​യി.അ​ഞ്ചു മി​നി​റ്റി​ന് ശേ​ഷം കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ട​പ്പോ​ഴാ​ണ് തീ ​ക​ണ്ട​ത്.

പ​രി​സ​ര​വാ​സി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി അ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ത്തി​യ​മ​രു​ക​യാ​യി​രു​ന്നു. ഫാ​മി​ലെ പാ​ത്ര​ങ്ങ​ളും പൈ​പ്പു​ക​ളു​മെ​ല്ലാം ക​ത്തി​ക്ക​രി​ഞ്ഞു. വെ​യി​ൽ​ച്ചൂ​ട് ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ഉ​ണ​ങ്ങി​യ തെ​ങ്ങി​ൻ പ​ട്ട​ക​ൾ വെ​ച്ചി​രു​ന്നു.ഇ​വ​യി​ൽ തീ ​പ​ട​ർ​ന്ന​താ​ണ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ക്കാ​നി​ട​യാ​യ​ത്. ​അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​പി. സ​ജ്ന സ​ത്താ​റും മൃ​ഗ ഡോ​ക്ട​റും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories