തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ എൽഡിഎഫിന് മുന്നേറ്റം. ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും എൽഡിഎഫ് മുന്നേറ്റമാണ്. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎയ്ക്ക് ലീഡ്. മുനിസിപ്പാലിറ്റികളിൽ എൽഡിഎഫ് 29, യുഡിഎഫ് 26, എൻഡിഎ 3. ബ്ലോക്ക് പഞ്ചായത്തുകളിൽഎൽഡിഎഫ് 35, യുഡിഎഫ് 23. ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് 120, യുഡിഎഫ് 99, എൻഡിഎ 10.