Share this Article
KERALAVISION TELEVISION AWARDS 2025
നീല ലോഹിതദാസന്‍ നാടാർക്കെതിരായ കേസ്; പരാതിക്കാരി സുപ്രീം കോടതിയില്‍
Neelalohithadasan Nadar

ലൈംഗികാതിക്രമ കേസിൽ മുൻ വനം മന്ത്രി നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാരി സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതിയുടെ ഈ തീരുമാനത്തിൽ പിഴവ് സംഭവിച്ചു എന്നും കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കാതെയാണ് വെറുതെ വിടാനുള്ള തീരുമാനം ഹൈക്കോടതി എടുത്തതെന്നുമാണ് അപ്പീലിലെ പ്രധാന വാദം. കേസിൽ സംസ്ഥാന സർക്കാർ അപ്പീൽ നൽകാത്ത സാഹചര്യത്തിലാണ് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചത്. 1999-ൽ വനം മന്ത്രിയായിരിക്കെ, ഐ.എഫ്.എസ്. ഉദ്യോഗസ്ഥയായിരുന്ന പരാതിക്കാരിയെ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വച്ച് കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്തു എന്നായിരുന്നു കേസ്. 2025 സെപ്റ്റംബർ 15-നാണ് കേസിൽ നീലലോഹിതദാസൻ നാടാരെ ഹൈക്കോടതി വെറുതെ വിട്ടത്. ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഈ അപ്പീൽ സുപ്രീം കോടതി പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories