അശ്ലീല സിനിമകളില്‍ അഭിനയിച്ച് പണം സമ്പാദിച്ചെന്ന എറണാകുളം സ്വദേശിയുടെ പരാതിയില്‍ തനിക്കെതിരെ കേസ് എടുത്തതില്‍ നിയമനടപടിക്കൊരുങ്ങി നടി ശ്വേതാ മേനോന്‍. എറണാകുളം സെന്‍ട്രന്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ഉയര്‍ന്ന പരാതിയും കേസും ഗൂഡലക്ഷ്യത്തോടെ ആണെന്നാണ് ശ്വേതയുടെ വാദം. അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമപ്രകാരവും , ഐടി ആക്ട് 67 എ പ്രകാരുമാണ് ശ്വേതയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.