ശബരിമലയിലെ സ്വത്തുക്കളുടെ കണക്കെടുപ്പിന് ഹൈക്കോടതി നിയോഗിച്ച മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി ശങ്കരന്‍ ശനിയാഴ്ച ശബരിമലയിലെത്തും. സ്വര്‍ണം പൂശിയ പുതിയ പാളി പരിശോധിക്കും. വിലപ്പിടിപ്പുള്ള എല്ലാ വസ്തുക്കളുടെയും കണക്കെടുത്ത് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതിന്റെ ഭാഗമായാണ് പരിശോധനയ്‌ക്കെത്തുന്നത്. വിദഗ്ധന്റെ സഹായത്തോടെ, ശബരിമലയിലെ സ്വര്‍ണ്ണം, വെള്ളി, വിലയേറിയ കല്ലുകള്‍, പുരാവസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കളുടെ വിവരങ്ങളാണ് ശേഖരിക്കേണ്ടത്. സ്‌ട്രോങ്ങ് റൂം രജിസ്റ്റര്‍, തിരുവാഭരണം രജിസ്റ്റര്‍ എന്നിവയും പരിശോധിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. പരിശോധനകള്‍ക്ക് രഹസ്യസ്വഭാവം സൂക്ഷിക്കണമെന്നും കോടതി പറഞ്ഞിട്ടുണ്ട്.