ഓപ്പറേഷന്‍ സിന്ദൂറില്‍ വെളിപ്പെടുത്തലുമായി വ്യോമസേനാ മേധാവി. ഇന്ത്യ ആറ് പാക് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് എയര്‍ചീഫ് മാര്‍ഷല്‍ എ.പി സിംഗ് വെളിപ്പെടുത്തി. ബംഗളുരുവില്‍ ഒരു പരിപാടിയില്‍ പങ്കെടുത്താണ് വെളിപ്പെടുത്തല്‍. ഓപ്പറേഷന്‍ സിന്ദൂറില്‍ ആദ്യമായാണ് വ്യോമസേനാ മേധാവിയുടെ പ്രതികരണം. അമേരിക്കന്‍ നിര്‍മിത വിമാനങ്ങളാണ് തകര്‍ത്തതില്‍ അധികവും. അഞ്ച് യുദ്ധവിമാനങ്ങളും ഒരു നിരീക്ഷണ വിമാനവും തകര്‍ത്തു. പാക് മണ്ണില്‍ 300 കീലോമീറ്റര്‍ പരിധിയില്‍ വിമാനങ്ങള്‍ വീഴ്തി. F-16 ഉം അവാക്സും അടക്കം 6 വിമാനങ്ങള്‍ തകര്‍ത്തു. ഭീകരരുടെ താവളങ്ങളും തകര്‍ത്തു. തിരിച്ചടിയിലൂടെ പാകിസ്ഥാന് വ്യക്തമായ സന്ദേശം ഇന്ത്യ നല്‍കിയെന്നും വ്യോമസേനാ മേധാവി പറഞ്ഞു.