കേരളത്തിലെ ജലവിമാനം സർവീസിന്റെ ആദ്യ ലാൻഡിംഗ് ഇന്ന് മുനാറിലെ മാട്ടുപെട്ടി ഡാമിൽ വിജയകരമായി നടന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന "ഡെ ഹാവില്ലാൻഡ്" ജലവിമാനം, രാവിലെ 11 മണിയോടെ മാട്ടുപെട്ടി ഡാമിൽ സുരക്ഷിതമായി ഇറങ്ങി.
UDAN പദ്ധതിയുടെ ഭാഗമായി, സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ഉൾനാടൻ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഇതിന്റെ ലക്ഷ്യം. ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഇന്ന് രാവിലെ 9.30ന് ബോൾഗാട്ടിയിൽ ജലവിമാനം ഫ്‌ളാഗ് ഓഫ് ചെയ്തു. വ്യവസായ മന്ത്രി പി. രാജീവ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ജലവിമാനത്തിന്റെ വിജയം വിനോദസഞ്ചാരത്തിന് വലിയ പിന്തുണയാകും എന്ന് മന്ത്രി റോഷി ഓഗസ്റ്റിൻ പറഞ്ഞു. വിനോദസഞ്ചാരമേഖലയെ വാനോളം ഉയര്‍ത്തുന്ന പദ്ധതിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു .സീ പ്ലെയിന്‍ സര്‍വ്വീസില്‍ ആശങ്ക അറിയിച്ച് വനം വകുപ്പ്.ഡാമിലെ ലാന്റിംഗ് ആനകള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് വാദം.