Share this Article
News Malayalam 24x7
വിലങ്ങുകൊണ്ട് സ്വയം നെറ്റി അടിച്ചുപൊട്ടിച്ചു; കസ്റ്റഡിയിൽ എടുക്കുന്നതിനിടെ വധശ്രമക്കേസ് പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു; വ്യാപക തെരച്ചിൽ
വെബ് ടീം
2 hours 42 Minutes Ago
1 min read
RAHUL

പാലക്കാട് വടക്കഞ്ചേരിയിൽ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നതിനിടെ വധശ്രമക്കേസ് പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു.കണ്ണമ്പ്ര സ്വദേശിയും ഒല്ലൂരിൽ താമസക്കാരനുമായ രാഹുലാണ്  മണ്ണുത്തി പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടത്.വടക്കചേരിയിലെ ബാറിന് സമീപത്ത് പ്രതി ഉണ്ടെന്ന വിവരത്തെ തുടർന്നാണ് മണ്ണുത്തി പോലീസ് അവിടേക്ക് എത്തിയത്.പ്രതിയെ അനുനയിപ്പിച്ച് ഒരു കൈയ്യിൽ വിലങ്ങു വയ്ക്കുന്നതിനിടെ വിലങ്ങുകൊണ്ട് സ്വയം നെറ്റി അടിച്ചു പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞമാസം മണ്ണുത്തിയിൽ വെച്ച് യുവാവിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് രാഹുൽ.

വടക്കഞ്ചേരി - മണ്ണുത്തി പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെ ആയിരുന്നു സംഭവം. 

നാല് പൊലീസ് സ്റ്റേഷനുകളിലെ പോലീസുകാരുടെ നേതൃത്വത്തിലാണ് സംയുക്ത പരിശോധന നടക്കുന്നത്. ആലത്തൂര്‍, വടക്കുഞ്ചേരി, നെന്മാറ, മണ്ണുത്തി പൊലീസ് ആണ് തിരച്ചില്‍ നടത്തുന്നത്. സമീപ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആലത്തൂര്‍ ഡിവൈഎസ്പി അറിയിച്ചു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories