Share this Article
News Malayalam 24x7
പുത്തൻവേലിക്കരയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതി പരിമൾ സാഹുവിൻ്റെ വധശിക്ഷ റദ്ദാക്കി; കുറ്റവിമുക്തനാക്കി ഹൈക്കോടതി
വെബ് ടീം
7 hours 34 Minutes Ago
1 min read
parimal sahu

കൊച്ചി: പുത്തൻവേലിക്കരയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. ആസാം സ്വദേശി പരിമൾ സാഹുവിന്‍റെ വധശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. 2018 മാർച്ച് 19നായിരുന്നു പുത്തൻവേലിക്കര സ്വദേശിനി മോളി പടയാട്ടിലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഇവരുടെ വീടിന്‍റെ ഔട്ട് ഹൗസിൽ താമസിച്ചിരുന്നയാളായിരുന്നു പരിമൾ സാഹു. 

മദ്യ ലഹരിയിൽ വീട്ടിലെത്തിയ ഇയാൾ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും എതിർത്തപ്പോൾ കൊലപ്പെടുത്തിയെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്. വടക്കൻ പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് 2021 മാർച്ച് 8ന് പരിമൾ സാഹുവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെ പ്രതി നൽകിയ അപ്പീലിലാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്.തെളിവുകളുടെ അഭാവത്തിലാണ് നടപടി.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories