Share this Article
News Malayalam 24x7
'തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നു'; അഡ്വ.ടിബി മിനി
Adv. T.B. Mini

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികൾക്കുള്ള ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അതിജീവിതയുടെ അഭിഭാഷകൻ അഡ്വ. ടി ബി മിനിക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നതായി പരാതി. വ്യക്തിപരമായ അധിക്ഷേപങ്ങളും നുണപ്രചാരണങ്ങളും ഉണ്ടാകുന്നതായി അഡ്വ. ടി ബി മിനി മാധ്യമങ്ങളോട് പറഞ്ഞു. 

കേസിൽ മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, "ഹാഷ് വാല്യു മാറിയ മെമ്മറി കാർഡ് കോടതിയിൽ ഹാജരാക്കിയോ?" എന്നും "12-ാം തീയതിക്ക് ശേഷം ഞാൻ വെറും അഡ്വക്കേറ്റ് ടി ബി മിനിയാണ്" എന്നും അവർ പ്രതികരിച്ചു. തനിക്ക് ട്രയൽ കോടതിയിൽ സംസാരിക്കാൻ നിയമപരമായി കഴിയില്ലെന്നും, അപ്പീൽ നൽകാനുള്ള പ്രൊവിഷൻ ഇപ്പോൾ വന്നതുകൊണ്ട് അത് നൽകാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു. തന്നെ കേസ് നടത്തി തോറ്റ അഭിഭാഷകയായി ചിത്രീകരിക്കുന്നവർക്ക് മറുപടിയായി, താൻ കേസ് നടത്തി ജയിച്ചയാളാണെന്നും അഡ്വ. ടി ബി മിനി വ്യക്തമാക്കി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories