മധുരയിലെ തനിഷ്‌ക് ജ്വല്ലറിയില്‍ മുഖ്യപ്രതി നിഷാന്ത് മോഷണം നടത്തിയത് പെണ്‍സുഹൃത്ത് മിനാക്ഷിക്ക് വീട് പണിയുന്നതിന് വേണ്ടിയെന്ന് പൊലീസിന്റെ നിഗമനം. ആസൂത്രണത്തിലും മീനാക്ഷിക്കും പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇവരുടെ ഇരു ചക്ര വാഹനത്തിലാണ് പ്രതി മോഷണത്തിനെത്തിയത്. മുഖ്യപ്രതി നിഷാന്തിന്റെ അച്ഛന്‍ സുരേഷ്, മീനാക്ഷി എന്നിവര്‍ ഇന്നലെ പിടിയിലായിരുന്നു. വൈകിട്ടോടെ മജിസ്‌ട്രേറ്റിന് മുന്നല്‍ ഹാജരാക്കിയ പ്രതികളെ 29 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സര്‍ കൂടിയാണ് മീനാക്ഷി നാച്ചിയാര്‍. ഇവരില്‍ നിന്നും അഞ്ച് കിലോ സ്വര്‍ണം കണ്ടെത്തിയിരുന്നു. ഒളിവിലുള്ള നിഷാന്തിനായുള്ള തെരച്ചില്‍ തുടരുകയാണ്. ഇയാള്‍ സംസ്ഥാനം വിട്ടതായും സൂചനകളുണ്ട്.