കൊച്ചി: ഇഗ്നാത്തിയോസ് പത്രോസ് മൂന്നാമൻ പാത്രിയാർക്കീസ് ബാവയെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള നടപടികൾക്ക് യാക്കോബായ സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് തുടക്കം കുറിച്ചു. മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയുടെ അധ്യക്ഷതയിലാണ് സുന്നഹദോസ് ചേർന്നത്.
ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയും സഭയിലെ വിവിധ മെത്രാപ്പോലീത്തമാരും യോഗത്തിൽ പങ്കെടുത്തു. ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് സുപ്രധാനമായ ഈ എപ്പിസ്കോപ്പൽ സുന്നഹദോസ് സംഘടിപ്പിച്ചത്. അപ്രേം രണ്ടാമന്‍ പാത്രിയാക്കീസിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ ശ്രേഷ്ട കാതോലിക്ക മാര്‍ ജോസഫ് ബാവ മുന്നോട്ട് വച്ച നിര്‍ദ്ദേശം പാത്രിയാര്‍ക്കീസ് അംഗീകരിച്ചു. നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം പ്രഖ്യാപനം ഉണ്ടാവും.