ഗാന്ധി കുടുംബത്തിന് എതിരായ അധിക്ഷേപ പരാമര്‍ശങ്ങളില്‍ നടിയും ബിജെപി എം പിയുമായ കങ്കണ റണൗട്ടിനെതിരെ കേസ്. ഷിംല സ്വദേശി അതുല്‍ ശര്‍മ്മ നല്‍കിയ പരാതിയില്‍ ഹിമാചല്‍പ്രദേശ് പൊലീസാണ് കേസ് എടുത്തത്. പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സഹോദരന്‍ സഞ്ജയ് ഗാന്ധി എന്നിവരുടെ മരണത്തെക്കുറിച്ചുള്ള കങ്കണയുടെ പോസ്റ്റുകളില്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. നവംബര്‍ പത്തിന് എക്‌സില്‍ പങ്കുവച്ച പോസ്റ്റിലായിരുന്നു ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട കങ്കണയുടെ പരാമര്‍ശങ്ങള്‍. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ''നിഗൂഢമായ വിദേശ പൗര'' എന്ന് പരാമര്‍ശിക്കുന്ന പോസ്റ്റില്‍ അവരുടെ ബന്ധുക്കള്‍ ഒന്നിനു പുറകെ ഒന്നായി കൊല്ലപ്പെട്ടുവെന്നും പറയുന്നുണ്ട്. കൂടാതെ ബന്ധുക്കള്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടത് സോണിയ, സര്‍ക്കാരിന്റെ തലവയാകാന്‍ വഴിയൊരുക്കിയെന്നും പോസ്റ്റില്‍ സൂചിപ്പിക്കുവെന്നും പരാതിയില്‍ പറയുന്നു.