Share this Article
News Malayalam 24x7
രാജ്യത്ത് 157 പേർക്ക് ജെഎൻ1; ഏറ്റവും കൂടുതൽ രോ​ഗികൾ ഉള്ളത് കേരളത്തിൽ
വെബ് ടീം
posted on 28-12-2023
1 min read
india-logs-157-cases-of-covid-variant-jn1-highest-from-kerala

ന്യൂഡൽഹി: രാജ്യത്ത് 157 പേർക്ക് കോവിഡ് 19ന്റെ പുതിയ വകഭേദമായ ജെഎൻ1 സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ രോ​ഗം കണ്ടെത്തിയവർ കേരളത്തിലാണ്. ഒൻപത് സംസ്ഥാനങ്ങളിലാണ് നിലവിൽ രോ​ഗികളുള്ളത്. കേന്ദ്ര ആരോ​ഗ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തു വിട്ടത്. 

കേരളത്തിൽ 78 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ​ഗുജറാത്താണ് രണ്ടാമത്. 34 പേർക്കാണ് ​ഗുജറാത്തിൽ രോ​ഗം. ​ഗോവ (18), കർണാടക (8), മഹാരാഷ്ട്ര (7), രാജസ്ഥാൻ (5), തമിഴ്നാട് (4), തെലങ്കാന (2), ഡൽഹി (1) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്. 

നിലവിൽ സ്ഥിരീകരിച്ച 157 കേസുകളിൽ 141 എണ്ണവും ഡിസംബർ മാസത്തിലാണ് സ്ഥിരീകരിച്ചത്. നവംബറിൽ 16 ജെഎൻ1 കേസുകളും കണ്ടെത്തി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories