ശബരിമലയിലെ സ്വർണ്ണക്കലശം കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പ്രത്യേക അന്വേഷണ സംഘം (SIT) ഒരുങ്ങുന്നു. ഇതിനായുള്ള കസ്റ്റഡി അപേക്ഷ നാളെ കൊല്ലം വിജിലൻസ് കോടതിയിൽ നൽകും. നിലവിൽ റിമാൻഡിൽ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ കണ്ടെത്താനാണ് അന്വേഷണ സംഘത്തിൻ്റെ ലക്ഷ്യം. പത്മകുമാറിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ച നിർണ്ണായക വിവരങ്ങളും, ശബരിമലയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലവും അന്വേഷണത്തിൽ നിർണായകമാകും. ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ ഉന്നതർ അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്നാണ് വിവരം.