ജനങ്ങളെ നേരിട്ട് കേള്‍ക്കാന്‍ മുഖ്യമന്ത്രി. സംസ്ഥാന സര്‍ക്കാരും ജനങ്ങളെ നേരിട്ട് കേള്‍ക്കാന്‍ മുഖ്യമന്ത്രി. സംസ്ഥാന സര്‍ക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുമായി സര്‍ക്കാര്‍ ആരംഭിക്കുന്ന 'മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസണ്‍ കണക്ട് സെന്ററിന്റെ ഉദ്ഘാടനം ഇന്ന്.
തിരുവനന്തപുരം വെള്ളയമ്പലത്തെ സിറ്റിസണ്‍ കണക്ട് ആസ്ഥാനത്ത് വൈകീട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം വഴി പ്രധാന സര്‍ക്കാര്‍ പദ്ധതികള്‍, ആനുകൂല്യങ്ങള്‍, മേഖലാധിഷ്ഠിത സംരംഭങ്ങള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തുടങ്ങിയവയെക്കുറിച്ച് എളുപ്പത്തില്‍ പൊതുജങ്ങള്‍ക്ക് വിവരങ്ങള്‍ അറിയാന്‍ കഴിയും. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കാലതാമസം കുറയ്ക്കുന്നതിനും ജനങ്ങളുടെ അഭിപ്രായം ശേഖരിക്കാനും ഇതുവഴി ആലോചനയുണ്ട്.