കോഴിക്കോട് വിജിൽ നരഹത്യ കേസിൽ കൂടുതൽ മൊഴികൾ പുറത്ത്. ചതുപ്പിലെ കുഴി തുറന്നു. അസ്ഥികൾ കടലിൽ ഒഴുക്കിയെന്ന് പ്രതികൾ മൊഴി നൽകി. വിജിലിന്റെ ബൈക്കും ഫോണും ഉപേക്ഷിച്ചുവെന്നും പ്രതികളുടെ മൊഴി. അതെസമയം കേസിലെ പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊയിലാണ്ടി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് എലത്തൂർ പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്.