Share this Article
KERALAVISION TELEVISION AWARDS 2025
കിടപ്പുമുറിയില്‍ ഗൃഹനാഥന്‍ വെടിയേറ്റ് മരിച്ച നിലയില്‍; ദുരൂഹത; അന്വേഷണം
വെബ് ടീം
posted on 16-08-2023
1 min read
man shot dead at bedroom

തൊടുപുഴ: ഗൃഹനാഥന്‍ കിടപ്പുമുറിയില്‍ വെടിയേറ്റ് മരിച്ചു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാവടി പ്ലാക്കല്‍വീട്ടില്‍ സണ്ണി തോമസ് (57) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച  രാത്രിയാണ് സംഭവം. മുറിയില്‍നിന്ന് സ്‌ഫോടനശബ്ദം കേട്ട് വീട്ടുകാരെത്തി തുറന്നപ്പോഴാണ് രക്തത്തില്‍ മുങ്ങിയിരിക്കുന്ന സണ്ണിയെ കണ്ടെത്തിയത്. നിലവിളി കേട്ടെത്തിയ പ്രദേശവാസികള്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

പിന്നീട് പൊലീസെത്തി പരിശോധിച്ചെങ്കിലും തലയിലെ മുറിവാണ് മരണകാരണമെന്ന് കണ്ടെത്തുകയും ആത്മഹത്യയാണോ എന്ന സംശയത്തില്‍ കേസ് എടുക്കുകയുമായിരുന്നു. എന്നാല്‍ ഉച്ചയോടെ നടത്തിയ പ്രാഥമിക പോസ്റ്റുമോര്‍ടത്തിലാണ് മൂക്കിന് സമീപം വെടിയേറ്റതായി സ്ഥിരീകരിച്ചത്. 

അതേസമയം, ഇയാളുടെ മുറിയില്‍നിന്ന് തോക്കോ വെടിയുണ്ടയോ കണ്ടെത്താനായില്ല എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories