Share this Article
News Malayalam 24x7
എംആർ അജിത്കുമാർ ബിവറേജസ് കോര്‍പറേഷൻ ചെയർമാൻ; എക്സൈസ് കമ്മീഷണർ പദവിക്ക് പുറമേ നിയമനം
വെബ് ടീം
posted on 10-10-2025
1 min read
MR Ajithjkumar

തിരുവനന്തപുരം: എംആർ അജിത്കുമാറിനെ ബെവ്കോയുടെ ചെയർമാനായി നിയമിച്ചു. എക്സൈസ് കമ്മീഷണറെന്നെ പദവിക്കു പുറമേയാണ് നിയമനം. നിലവിൽ ഹർഷിത അട്ടല്ലൂരിയാണ് സിഎംഡി. എംഡിയായി ഹർഷിത തുടരുമെന്നാണ് വിവരം.

2021 വരെ എക്സൈസ് കമ്മിഷണര്‍ തന്നെയായിരുന്നു ബവ്കോയുടെ ചെയര്‍മാന്‍. പിന്നീട് യോഗേഷ് ഗുപ്ത ബവ്കോ തലപ്പത്ത് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സീനിയോറിറ്റി പരിഗണിച്ച് സിഎംഡിയായാണ് നിയമിച്ചത്. പിന്നീട് വന്നവരും സിഎംഡിയായാണ് ചുമതല നിര്‍വഹിച്ചിരുന്നത്. പുതിയ ഉത്തരവിലൂടെ എക്സൈസ് അജിത് കുമാറിനെ ബവ്കോ ചെയര്‍മാന്‍ ആയി നിയമിച്ചിരിക്കുകയാണ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories