പട്ന: ബിഹാറിലെ മുസാഫർപുരിൽ മൂന്ന് പെൺമക്കളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മുസാഫർപുർ സ്വദേശിയായ അമർനാഥ് റാം ആണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. തന്റെ രണ്ട് ആൺമക്കളെയും ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുട്ടികൾ രക്ഷപ്പെടുകയായിരുന്നു. അമർനാഥിന്റെ ഭാര്യ ഒരു വർഷം മുമ്പ് മരണപ്പെട്ടു. പെൺമക്കളായ അനുരാധ (12), ശിവാനി (7), രാധിക (6) എന്നിവരെയാണ് അമർനാഥ് കൊലപ്പെടുത്തിയത്. ആൺമക്കളായ ശിവം (6), ചന്ദൻ (5) എന്നിവർ രക്ഷപ്പെട്ടു.
സാരി കൊണ്ട് കുരുക്കിട്ട ശേഷം കുട്ടികളോട് ഇത് കഴുത്തിലിടാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ചാടാന്‍ അമര്‍നാഥ് ആവശ്യപ്പെടുകയും ചെയ്തു. ചാടാതിരുന്ന രണ്ട് കുട്ടികളാണ് രക്ഷപ്പെട്ടത്. ഇവര്‍ പുറത്ത് വന്ന് കാര്യങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പ്രദേശവാസികള്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു. രക്ഷപ്പെട്ട ആണ്‍കുട്ടികള്‍ നാലും ആറും വയസ്സുള്ളവരാണ്.കുടുംബം ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. അതേസമയം ഒരു ധനകാര്യ സ്ഥാപനത്തില്‍നിന്ന് അമര്‍നാഥ് കടുത്ത സമ്മര്‍ദ്ദം നേരിട്ടിരുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.