രാജ്യത്ത് രൂക്ഷമായ തെരുവുനായ ശല്യത്തിൽ നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി. പൊതു ഇടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കം ചെയ്യാനും സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാനും സുപ്രീം കോടതി നിർദ്ദേശം നൽകി. സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, കളിസ്ഥലങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ പൊതു ഇടങ്ങളിൽ നിന്നും തെരുവുനായ്ക്കളെയും അലഞ്ഞുതിരിയുന്ന കന്നുകാലികളെയും മാറ്റണം. ഇവയെ വന്ധ്യംകരിച്ച് സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് ഉത്തരവ്.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെയും കന്നുകാലികളെയും പൂർണ്ണമായി നീക്കം ചെയ്യണം.പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരിച്ച് സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണം.ഈ ഉത്തരവുകൾ നടപ്പിലാക്കാൻ എല്ലാ സംസ്ഥാന സർക്കാരുകൾക്കും സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് എങ്ങനെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു എന്നതിനെക്കുറിച്ച് എട്ടാഴ്ചക്കകം റിപ്പോർട്ട് നൽകാനും സുപ്രീം കോടതി ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു.