കൊച്ചി: 'ഉദ്യോഗസ്ഥര്‍ക്ക് എന്തിനാ അമ്മാവ എന്നെ തല്ലുന്നത്, ഞാന്‍ നന്നാവില്ല' എന്ന മനോഭാവമെന്ന് ഹൈക്കോടതി.ഭൂമി തരം മാറ്റ അപേക്ഷ വേണ്ട വിധം പരിശോധിക്കാതെ തള്ളിയ RDO ക്ക് ഹൈക്കോടതി പതിനായിരം രൂപ പിഴയിട്ടു.കോട്ടയം RDO എസ്. ശ്രീജിത് ഹര്‍ജിക്കാരന് സ്വന്തം പോക്കറ്റില്‍ നിന്ന് പതിനായിരം രൂപ നല്‍കണം.ഹര്‍ജിക്കാരനെ RDO വ്യവഹാരത്തിലേക്ക് വലിച്ചിഴച്ചെന്നും കോടതി വ്യക്തമാക്കി.പാലക്കാട് ആയിരുന്ന കാലത്ത് കിണാശ്ശേരി സ്വദേശി സി.വിനുമോന്റെ ഭൂമി തരം മാറ്റ അപേക്ഷയാണ് RDO തള്ളിയത്.ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അപേക്ഷ വീണ്ടും പരിഗണിക്കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ RDO ആദ്യ ഉത്തരവ് വീണ്ടും പാസാക്കി.RDO ക്കെതിരെ നടപടിക്ക് കോടതി ശുപാര്‍ശ ചെയ്തു.
RDO യുടെ നടപടി ചീഫ് സെക്രട്ടറി പരിശോധിച്ച് നടപടിയെടുക്കണം.