ചാത്തന്നൂർ: കെപിസിസി മുന്‍ പ്രസിഡന്റും മുന്‍ മന്ത്രിയുമായിരുന്ന സി.വി.പത്മരാജന്‍ അന്തരിച്ചു. 93 വയസായിരുന്നു. മുന്‍ വൈദ്യുതി മന്ത്രിയാണ്. 82ലും 91ലും ചാത്തന്നൂരില്‍നിന്ന് നിയമസഭാംഗമായിരുന്നു. 83–87 കാലഘട്ടത്തില്‍ കെപിസിസി പ്രസിഡന്‍റായിരുന്നു.കെ. കരുണാകരൻ-എ.കെ ആന്റണി മന്ത്രിസഭകളിൽ അംഗമായിരുന്നു.
1982 ല്‍ ചാത്തന്നൂരില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മന്ത്രിയായി. മന്ത്രിസ്ഥാനം രാജിവച്ചാണ് 83 ല്‍ കെപിസിസി അധ്യക്ഷനായത്.ഇന്ദിരാ കോണ്‍ഗ്രസിലെ ഐയോട് ആദ്യം അടുപ്പമായിരുന്നുവെങ്കിലും പിന്നീട് ഏത് ഗ്രൂപ്പാണെന്ന് തിരിച്ചറിയാകാത്ത വിധം സിവി പത്മരാജന്‍ കോണ്‍ഗ്രസിന്റെ മുഖമായി. മിച്ച ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി. കെ കരുണാകരന്‍ ചികില്‍സയ്ക്ക് വിദേശത്ത് പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചു.