Share this Article
News Malayalam 24x7
വേങ്ങരയിൽ കെ.എം. ഷാജി, പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം, പേരാമ്പ്രയിൽ ഫാത്തിമ തഹലിയ; ലീഗ് സ്ഥാനാർത്ഥി പട്ടിക
വെബ് ടീം
posted on 17-03-2026
1 min read
muslim league

മലപ്പുറം: മുസ്‌ലിം ലീഗിന്റെ നിയമസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വേങ്ങര മണ്ഡലത്തിൽ കെ.എം. ഷാജി സ്ഥാനാർത്ഥിയാകും. പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുന്ന സാഹചര്യത്തിലാണ് ഷാജി വേങ്ങരയിൽ ജനവിധി തേടുന്നത്. നിലവിലെ എം.എൽ.എ ആയ നജീബ് കാന്തപുരം തന്റെ സിറ്റിങ് സീറ്റായ പെരിന്തൽമണ്ണയിൽ തന്നെ വീണ്ടും മത്സരിക്കും.

യുവനേതൃത്വത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പട്ടികയിൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് താനൂർ മണ്ഡലത്തിൽ നിന്ന് മത്സരരംഗത്തിറങ്ങും. ലീഗിന് കഴിഞ്ഞ തവണ നഷ്ടമായ താനൂർ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നവാസിനെ അവിടെ വിന്യസിച്ചിരിക്കുന്നത്. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട അന്തിമ ചർച്ചകൾക്ക് ശേഷമാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പട്ടികയ്ക്ക് അംഗീകാരം നൽകിയത്.

മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ 


1) കാസർഗോഡ്- കല്ലട്ര മായിൻ ഹാജി 


2) മഞ്ചേശ്വരം- എ.കെ.എം അഷ്റഫ് 


3)അഴീക്കോട് - അബ്ദുൽ കരീം ചേലേരി  


4) കൂത്തുപറമ്പ്- ജയന്തി രാജൻ


5) കുറ്റ്യാടി- പാറക്കൽ അബ്ദുല്ല


6) പേരാമ്പ്ര- ഫാത്തിമ തഹലിയ


7) കൊടുവള്ളി- പി.കെ.ഫിറോസ്


8) കുന്ദമംഗലം- എം.എ റസാഖ് മാസ്റ്റർ


9) കോഴിക്കോട് സൗത്ത്- അഡ്വ.ഫൈസൽ ബാബു


10) കൊണ്ടോട്ടി- ടി.പി.അഷ്റഫലി 

 

11) മലപ്പുറം- പി.കെ.കുഞ്ഞാലിക്കുട്ടി 

12)- വേങ്ങര- കെ.എം.ഷാജി 

13) തിരുവമ്പാടി - സി.കെ.കാസിം 

14) ഏറനാട് -പി.കെ.ബഷീർ 

 15) താനൂർ- പി.കെ.നവാസ് 

16) തിരൂരങ്ങാടി- പി.എം.എ സമീർ

17) മഞ്ചേരി- അഡ്വ. എം.റഹ്മത്തുള്ള 

18) കോട്ടക്കൽ- ആബിദ് ഹുസൈൻ തങ്ങൾ 

19) വള്ളിക്കുന്ന് -ടി.വി.ഇബ്രാഹിം

20 ) മങ്കട - മഞ്ഞളാംകുഴി അലി 

21)  തിരൂർ - കുറുക്കോളി മൊയ്തീൻ 

22) പെരിന്തൽമണ്ണ - നജീബ് കാന്തപുരം

23) മണ്ണാർക്കാട്- എൻ.ഷംസുദ്ദീൻ 

24) ഗുരുവായൂർ - സി.എച്ച് റഷീദ് 

25) കളമശ്ശേരി- അഡ്വ. വി.ഇ.അബ്ദുൽ ഗഫൂർ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories