സംസ്ഥാനത്തെ 33 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ പത്ത് മുതലാണ് വോട്ടെണ്ണല്‍. പതിനാല് ജില്ലകളിലായി 27 ഗ്രാമപഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് മുന്‍സിപ്പാലിറ്റി വാര്‍ഡുകളിലേക്കായിരുന്നു വോട്ടെടുപ്പ്. 114 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടിയ തെരഞ്ഞെടുപ്പില്‍ 47 പേര്‍ സ്ത്രീകളാണ്.