Share this Article
KERALAVISION TELEVISION AWARDS 2025
സിആർപിഎഫ് സ്‌ക്കൂളില്‍ പൊട്ടിത്തെറി
Blast at CRPF school

ഡല്‍ഹിയില്‍ സിആര്‍പിഎഫ് സ്‌ക്കൂളില്‍ പൊട്ടിത്തെറി. രോഹിണി ജില്ലയിലെ പ്രശാന്ത് വിഹാറിലെ സ്‌ക്കൂളിന്റെ മതിലിന് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. രാവിലെ 7.50 ഒടെയായിരുന്നു അപകടം. പൊലീസും, 2 യൂണിറ്റ് ഫയര്‍ഫോഴ്‌സും പ്രദേശത്ത് പരിശോധന നടത്തി. ഫോറന്‍സിക് സംഘത്തിനൊപ്പം ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ ടീമും സംഭവസ്ഥലത്തെത്തി. പൊട്ടിത്തെറിയില്‍ സമീപത്തെ കടകളുടെ ബോര്‍ഡുകള്‍ക്കും വാഹനങ്ങളുടെ ചില്ലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories