വന്‍ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ ട്രംപ് - സെലന്‍സ്‌കി കൂടിക്കാഴ്ച. വെടിനിര്‍ത്തലടക്കമുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ല. അതേസമയം യുക്രൈന് ഭാവിയില്‍ സുരക്ഷ ഉറപ്പ് നല്‍കാന്‍ ചർച്ചയിൽ ധാരണയായി. ചർച്ച ഫലപ്രദമെന്ന് ഡൊണാൾഡ് ട്രംപ് അറിയിച്ചു. സമാധാന ശ്രമങ്ങൾക്ക് നന്ദി അറിയിച്ച് സെലൻസ്കി. അമേരിക്ക-റഷ്യ -യുക്രെയ്ന്‍ ത്രികക്ഷി യോഗം നടത്താനും തീരുമാനമായി. ചര്‍ച്ചകള്‍ക്കിടെ പുടിനുമായി 40 മിനിറ്റ് ട്രംപ് ഫോണില്‍ സംസാരിച്ചു.
സെലന്‍സ്‌കി -പുടിന്‍ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുമെന്നും, കൂടിക്കാഴ്ച ഉടനുണ്ടാകുമെന്നും ട്രംപ് അറിയിച്ചു. വെടിനിര്‍ത്തലല്ല ശാശ്വത സമാധാനമാണ് യുക്രെയ്‌ന് വേണ്ടതെന്നും സെലന്‍സ്‌കി വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ യൂ റോപ്പ്യന്‍ നേതാക്കളൊടൊപ്പമുള്ള ട്രംപ് കൂടികാഴ്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം പുടിന്‍- സെലെന്‍സ്‌കി കൂടികാഴ്ച ഉടനെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.