Share this Article
News Malayalam 24x7
CMRL എക്‌സാലോജിക് ഇടപാട്; മാത്യു കുഴല്‍നാടന്‍ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
Mathew Kuzhalnadan

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎൽഎ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.  ചീഫ് ജസ്റ്റിസ് B.R ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. വിജിലന്‍സ് അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ നല്‍കിയ പരാതി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കുറ്റകൃത്യം ഹര്‍ജിയിലോ നല്‍കിയ രേഖകളിലോ കണ്ടെത്താനായില്ല എന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം.. ഇതിനെതിരെയായിരുന്നു മാത്യു കുഴല്‍നാടന്‍ സുപ്രീംകോടതിയെ സമീപിച്ചത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories