Share this Article
News Malayalam 24x7
പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് V K ശ്രീരാമന്‍
വെബ് ടീം
posted on 20-08-2026
1 min read
vk sreeraman

തൃശൂര്‍: പുലിക്കളിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വികെ ശ്രീരാമന്‍.അഭിപ്രായപ്രകടനം പക്വത ഉള്ളതായില്ല. തൃശൂരിലെ പുലിക്കളി സിംഗിള്‍ തീം കാര്‍ണിവല്‍.കാസര്‍ഗോഡന്‍ പുലിക്കളി മാര്‍ഷല്‍ ആര്‍ട്ട് ഫോം,താന്‍ അത് മനസിലാക്കിയിരുന്നില്ല.

പുലിക്കളി കലാകാരന്മാര്‍ക്കും അതിനോടു ബന്ധപ്പെട്ടവര്‍ക്കും തന്റെ അഭിപ്രായപ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും മനോവിഷമം ഉണ്ടാക്കിയെന്ന് ഞാന്‍ മനസിലാക്കുന്നു. ഈ നൃത്ത കലാരൂപത്തെ കുറെക്കൂടി മനോഹരമാക്കാനുള്ള ശ്രമങ്ങള്‍ കലാകാരന്മാരുടെയും സംഘാടകരുടെയും ഭാഗത്തു നിന്നു ഉണ്ടാവട്ടെയെന്നും ശ്രീരാമന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പുലിക്കളിക്കെതിരായ ശ്രീരാമന്റെ പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ വിവാദ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. രൂപ വൈകൃതത്തെ കലയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ആഭാസമാണ് പുലിക്കളിയെന്നും കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം ഒരു കലാവൈകൃതം എവിടെയും ഉണ്ടാകില്ലെന്നുമായിരുന്നു ശ്രീരാമന്റെ പരാമര്‍ശം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories