Share this Article
News Malayalam 24x7
പിഎം ശ്രീ; പദ്ധതി മരവിപ്പിക്കാന്‍ കേരളം കേന്ദ്രത്തിന് കത്തയച്ചു
വെബ് ടീം
posted on 12-11-2025
1 min read
pm sree

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിക്കാന്‍ കേരളം കേന്ദ്രത്തിന് കത്തയച്ചു. ഇന്ന് ഉച്ചയോടെയാണ് കത്തയച്ചത്. സിപിഐ ഇന്ന് രാവിലെ സിപിഐഎം നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് നീക്കം. കത്തയക്കുന്നത് നീണ്ടുപോകുന്നുവെന്ന് സിപിഐ ചൂണ്ടിക്കാട്ടിയിരുന്നു. പിഎം ശ്രീയിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ അപ്പോള്‍ കാണാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. കേന്ദ്രത്തിന് കത്ത് നല്‍കാന്‍ പ്രത്യേക മുഹൂര്‍ത്തം നിശ്ചയിച്ചിട്ടില്ലെന്നും, അതിനായി കാത്തിരിപ്പില്ലെന്നും സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും തീരുമാനങ്ങള്‍ നടപ്പാക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories