നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയപരിധി നിശ്ചയിച്ച വിധിക്ക് എതിരായ രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീംകോടതിയുടെ വിധി അൽപസമയത്തിനകം . ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് പുറമേ, ജസ്റ്റിസുമാരായ സൂര്യകാന്ത്, വിത്രം നാഥ്, പി എസ് നരസിംഹ, അതുല്‍ എസ് ചന്ദാര്‍കര്‍ എന്നിവരാണ് ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ബില്ലുകളില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് ചോദ്യം ചെയ്ത് 14 ചോദ്യങ്ങളടങ്ങിയ റഫറന്‍സാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു നല്‍കിയിരിക്കുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 143 പ്രകാരം രാഷ്ട്രപതിക്ക് പൊതുതാല്‍പര്യമുള്ള വിഷയങ്ങളില്‍ സുപ്രീം കോടതിയുടെ ഉപദേശം തേടാന്‍ അധികാരമുണ്ട്. ഈ അധികാരം ഉപയോഗിച്ചാണ് സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ അനുമതി നല്‍കാന്‍ വൈകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ വ്യക്തത തേടി രാഷ്ട്രപതി സുപ്രീം കോടതിയെ സമീപിച്ചത്.