മോശം സേവനത്തിന് വിമാനക്കമ്പനി ഇന്‍ഡിഗോ ക്കെതിരെ നടപടി. യാത്രക്കാരിക്ക് ഇന്‍ഡിഗോ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. വൃത്തിയില്ലാത്ത സീറ്റ് നല്‍കിയെന്ന യാത്രക്കാരിയുടെ പരാതിയിലാണ് ഡല്‍ഹി ഉപഭോക്തൃ ഫോറത്തിന്റെ ഉത്തരവ്. ജനുവരി 2 ന് ബാക്കുവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ വൃത്തിയില്ലാത്ത സീറ്റ് നല്‍കിയെന്നാണ് പിങ്കി എന്ന യാത്രക്കാരിയുടെ പരാതി. യാത്രക്കാരിക്ക് മറ്റൊരു സീറ്റ് അനുവദിച്ചെന്ന എയര്‍ലൈന്‍സിന്റെ വാദം തള്ളിയ ഉപഭേക്തൃഫോറം വിമാനക്കമ്പനിയുടെ സേവനത്തില്‍ പോരായ്മ ഉണ്ടെന്നും വിധിച്ചു.