രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയില്‍. മുംബൈ വിമാനത്താവളത്തിലെത്തിയ കെയര്‍ സ്റ്റാര്‍മറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്റെയും സംസ്ഥാന ഗവര്‍ണറും ചേര്‍ന്ന് സ്വീകരിച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി ആയതിന് ശേഷമുള്ള സ്റ്റാര്‍മറുടെ ആദ്യ സന്ദര്‍ശനമാണ്. 2025 ജുലൈയില്‍ നരേന്ദ്ര മോദി യു.കെ സന്ദര്‍ശിച്ചതിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം. തന്ത്രപ്രധാന വിഷയങ്ങളില്‍ ഇന്ത്യ-യുകെ ബന്ധം കൂടുതല്‍ ദൃഢമാക്കാനുള്ള അവസാരമായാണ് സ്റ്റാര്‍മറിന്റെ സന്ദര്‍ശനത്തെ കാണുന്നത്. നാളെ ഇരു പ്രധാനമന്ത്രിമാരും മുംബൈയില്‍ ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. വ്യാപാര, വ്യവസായ മേഖലയിലെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.