Share this Article
KERALAVISION TELEVISION AWARDS 2025
സംസ്ഥാനത്ത് തുലാവർഷം എത്തി
Tulavarsham has arrived in Kerala


ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതിനന്റെ ഫലമായി സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. അതേസമയം തുലാവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇനി മുതൽ ഇടിമിന്നലും കാറ്റും കൂടിയുള്ള മഴയ്ക്ക് സാധ്യതയാണ് പ്രവചിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories